ഷാർജ: ഭാരതത്തിന്റെ അപ്പോസ്തലനും സീറോമലബാർ സഭയുടെ പിതാവുമായ വിശുദ്ധ മാർത്തോമ്മാശ്ലീഹായുടെ ഓർമ പുതുക്കുന്ന ദുക്റാന തിരുനാൾ ഷാർജ സെന്റ് മൈക്കിൾസ് ദേവാലയത്തിൽ ആഘോഷിച്ചു.
സാഗർ രൂപതയുടെ മെത്രാൻ മാർ ജെയിംസ് അത്തിക്കളം തിരുനാൾ വിശുദ്ധ കുർബാനയ്ക്കും തിരുക്കർമങ്ങൾക്കും കാർമികത്വം വഹിച്ചു. ഫാ. ജോൺ ജോസഫ് എടാട്ടും ഫാ. ജോൺ തുണ്ടിയത്ത് കോർ എപ്പിസ്കോപ്പയും സഹകാർമികരായിരുന്നു.
ഇടവക വികാരി ഫാ. ശവരിമുത്തു ആന്റണി സാമി സ്വാഗതം പറഞ്ഞു. മലയാളം പാരീഷ് കമ്മിറ്റി സെക്രട്ടറി ഹെൻറിറ്റ ഡാമി, എസ്എംസി കോഓർഡിനേറ്റർ ബിജു ജോസഫ്, ലാറ്റിൻ കമ്യൂണിറ്റി കോഓർഡിനേറ്റർ ഷാജൻ, മലങ്കര കമ്മ്യൂണിറ്റി കോഓർഡിനേറ്റർ സാം, മലയാളം പാരിഷ് കമ്മിറ്റി ജോയിന്റ് സെക്രട്ടറി ഷിബി, പാരിഷ് കൗൺസിൽ വൈസ് പ്രസിഡന്റ് സന്തോഷ് മാത്യു എന്നിവർ ചേർന്ന് ബിഷപ് മാർ ജെയിംസ് അത്തിക്കളത്തെ സ്വീകരിച്ചു.